mushroom-kasar

കാസർകോട് കാഞ്ഞങ്ങാട് സ്വദേശിയായ യുവ കർഷകൻ സച്ചിൻ ജി പൈയാണ് ഹൈടെക് മഷ്റൂം യൂണിറ്റിലൂടെ സുസ്ഥിര കൃഷിയുടെ മാതൃക സൃഷ്ടിച്ചത്. ബിരുദാനന്തര ബിരുദദാരിയായ  സച്ചിൻ ജി പൈ കൊവിഡ് കാലത്താണ് കൂൺ കൃഷിയിൽ പരീക്ഷണങ്ങൾ ആരംഭിച്ചത്. അതോടെ ഈ യുവ കർഷകൻ പൂർണ സമയ കൂൺ കൃഷിയിലേക്ക് കടന്നു. 

ബാങ്ക് വായ്പയുടെ സഹായത്തോടെ, സച്ചിൻ ബളാൽ എടത്തോട് ഹൈ-ടെക് മഷ്റൂം യൂണിറ്റ് സ്ഥാപിച്ചു. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കൂൺ ഉത്പാദനം. യൂണിറ്റിലെ ലാബിൽ തന്നെയാണ് കൂൺ വിത്തുകൾ ഉത്പാദിപ്പിക്കുന്നത്. പാക്കിംഗ് യൂണിറ്റും ഡ്രയർ യൂണിറ്റും ഇവിടെയുണ്ട്.

ദിവസം 40 മുതൽ 80 കിലോഗ്രാം ഉൽപാദന ശേഷിയാണുള്ളത്. യൂണിറ്റിൽ പ്രദേശത്തെ 7 സ്ത്രീകളും 7 പുരുഷന്മാരും നേരിട്ട് ജോലി ചെയ്യുന്നുണ്ട്. ഇരുപതോളം പേർ വിപണന വിൽപന മേഖലയിലുണ്ട്. വീടിനുള്ളിലെ പരീക്ഷണ കൃഷിയിൽ നിന്ന് 

ഹൈ-ടെക് യൂണിറ്റിലേക്കുള്ള സച്ചിൻ്റെ വിജയഗാഥ യുവ കർഷകർക്കെല്ലാം പ്രചോദനമാണ്.

ENGLISH SUMMARY:

Sachin G Pai, a young farmer from Kanhangad, Kasaragod, has set an example in sustainable farming through his hi-tech mushroom unit. A postgraduate by qualification, he ventured into mushroom cultivation during the COVID-19 period and later transitioned into full-time farming.