വടകര ഏറാമലയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികള്‍ അടക്കം പതിനഞ്ച് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. മൂന്നും അഞ്ചും വയസുള്ള കുട്ടികള്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സതേടി.
ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടുകൂടിയാണ് ഏറാമല പഞ്ചായത്തിലെ ആദിയൂര്, തുരുത്തി മുക്ക് പ്രദേശങ്ങളില്‍ തെരുവുനായ ആക്രമണം ഉണ്ടായത്. വേഗത്തില്‍ ഓടി നടന്ന് നായ മുന്നില്‍ കണ്ടവരെയെല്ലാം ആക്രമിക്കുകയായിരുന്നു. വഴിയരികില്‍ നിന്നവര്‍ക്കും കാല്‍നടയാത്രകാര്‍ക്കും പരിക്കേറ്റു. വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന മൂന്നും അഞ്ചും വയസുള്ള കുട്ടികളെയും നായ ആക്രമിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീയുടെ കൈവിരല്‍ ഒടിഞ്ഞു.പ്രദേശത്ത് ഏറെനാളായി തെരുവുനായ ആക്രമണം ഉണ്ടെന്നും അടിയന്തരമായി പരിഹാരം വേണമെന്നും പഞ്ചായത്ത് അധികൃതര്‍ ആവശ്യപ്പെട്ടു. തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റവര്‍ വടകരയിലും കോഴിക്കോടുമായി വിവിധ ആശുപത്രികളില്‍ ചികിത്സ തേടി.