medicalcollege-water

കോഴിക്കോട് മെഡിക്കൽ കോളേജിൽ അത്യാവശ്യ കാര്യത്തിന് പോലും വെള്ളം കിട്ടാതെ വലഞ്ഞ് രോഗികളും കൂട്ടിരിപ്പുകാരും.  ജലവിതരണം ഭാഗികമായി പുനഃസ്ഥാപിച്ചെങ്കിലും മൂന്നും നാലും വാര്‍ഡുകളില്‍ വെള്ളം എത്തിയില്ല. ശുചിമുറികളില്‍ വെള്ളമില്ലെന്ന് രോഗികള്‍ പറയുന്നു. 

 

പുറത്ത് തോരാതെ പെയ്യുന്ന മഴയ്ക്കിടയിലും ബക്കറ്റുമായി ഇങ്ങനെ വെള്ളം തേടി ഓടേണ്ട ഗതിക്കേടിലാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തുന്നവ‍ര്‍. ശുചിമുറി ആവശ്യത്തിന് പോലും വെള്ളം കിട്ടുന്നില്ല. ടാങ്ക‍ര്‍ ലോറിയില്‍ വെള്ളം എത്തിച്ച് പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ലോറികള്‍ക്ക് മുന്നില്‍ ബക്കറ്റുമായി കാത്തി നിന്ന് വലഞ്ഞു. ടാങ്കറുകള്‍ വന്നപ്പോള്‍ രോഗികളെ തനിച്ചാക്കി പോകാന്‍ കഴിയാത്തവ‍രും ബുദ്ധിമുട്ടിലായി. 

പുറത്ത് നിന്ന് കുടിവെള്ളം കിട്ടുന്ന ടാപ്പുകളില്‍ നിന്നും മറ്റും ബക്കറ്റില്‍ വെള്ളം പിടിച്ച് വാര്‍ഡുകളില്‍ എത്തിക്കുകയാണ്. മാവൂര്‍ കൂളിമാട് പമ്പ് ഹൗസില്‍ വൈദ്യുതി മുടങ്ങിയതോടെയാണ് മെഡിക്കല്‍ കോളജിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും ജലവിതരണം മുടങ്ങിയത്.

ENGLISH SUMMARY:

In Kozhikode Medical College, patients and bystanders are suffering from lack of water