TOPICS COVERED

കോഴിക്കോട്  തെരുവുനായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം വന്‍തോതില്‍ കൂടി. കഴിഞ്ഞ ആഴ്ച മാത്രം 51 പേരാണ് തെരുവുനായ്ക്കളുടെ കടിയേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. വിദ്യാര്‍ഥികളെയടക്കം കടിച്ചുകീറുമ്പോഴും കോഴിക്കോട് കോര്‍പ്പറേഷന് അനക്കമില്ല. 

ചെറൂട്ടി റോഡില്‍ ബുധനാഴ്ച രാവിലെ കണ്ട കാഴ്ചയാണിത്. സ്കൂളിലേക്ക് പോവുമ്പോഴാണ് പത്താംക്ലാസ് വിദ്യാര്‍ഥിനിയായ അഞ്ജലിക്ക്  നേരെ തെരുവുനായ്ക്കള്‍ പാഞ്ഞടുത്തത്. പേടിച്ചോടുന്നതിനിടെ ബൈക്ക് ഇടിച്ചു. നിലത്തുവീണ അജ്ഞലിക്കും ബൈക്ക് യാത്രക്കാരനും പരുക്കേറ്റു. ഇതേ റോഡില്‍ പല തവണ വിദ്യാര്‍ഥികള്‍ക്ക് നേരെ തെരുവുനായ ആക്രമണമുണ്ടായപ്പോഴും  രക്ഷിതാക്കള്‍  കോര്‍പ്പറേഷന് പരാതി നല്‍കിയിരുന്നു 

മെഡിക്കല്‍ കോളജില്‍ കഴിഞ്ഞയാഴ്ച മാത്രം ചികില്‍സയ്ക്കെത്തിയത് 51 പേര്‍. കഴിഞ്ഞമാസം ബീച്ചാശുപത്രിയില്‍ എത്തിയത് 175 പേര്‍. ഇതില്‍ 17 പേരുടെ പരുക്ക് ഗുരുതരമായിരുന്നു. 2018 ലെ സര്‍വേ പ്രകാരം13,182 തെരുവുനായ്ക്കളുണ്ടായിരുന്ന കോഴിക്കോട് നഗരത്തില്‍ ഇപ്പോള്‍ 25000 മുതല്‍ 30000 തെരുവുനായ്ക്കള്‍ ഉണ്ടെന്നാണ് കണക്ക്. നായ്ക്കളെ വന്ധ്യം കരിക്കാന്‍ തുറന്ന പൂളക്കടവിലെ abc സെന്‍ററര്‍ അറ്റകുറ്റപണിക്കായി അടച്ചിട്ട് ആഴ്ചകളായി.  15 ശതമാനം തെരുവുനായ്ക്കളെ വന്ധ്യകരണം നടത്തിയെന്നാണ് കോര്‍പ്പറേഷന്‍റെ കണക്ക്. എന്തായാലും ഒരുമാസമെങ്കിലും കഴിയും എബിസി സെന്‍റര്‍ തുറക്കാന്‍. 

Kozhikode stray dog attack: