TOPICS COVERED

കോഴിക്കോട് കൊടുവള്ളി കാപ്പുമലയിൽ അനധികൃതമായി മണ്ണിടിക്കുന്നു. ഇക്കാരണം കൊണ്ട് 200ലധികം കുടുംബങ്ങളാണ് ആശങ്കയുടെ മുൾമുനയിൽ കഴിയുന്നത്.  വർഷങ്ങൾക്ക് മുമ്പ് രണ്ട് കെട്ടിടങ്ങൾക്ക് നിർമ്മാണ അനുമതി കൊടുത്തതിന്റെ മറവിലാണ് മൂന്ന് ഏക്കറിൽ അധികം വരുന്ന പ്രദേശം മണ്ണിട്ട് നിരപ്പാക്കുന്നത്

കാപ്പകുന്നിങ്ങനെ വലിഞ്ഞു നടന്നുകയറിയാൽ മുകളിൽ ഉപേക്ഷിക്കപ്പെട്ട വീടുകൾ കാണാം. അതിലൊന്ന് കാട്ടുമ്മൽ

ഖദീജയുടേതാണ്. നാലു മക്കൾക്കുവേണ്ടി ജീവിതത്തിൽ ആകെ സ്വരുക്കൂട്ടിയ സമ്പാദ്യമാണ് ഈ കുന്നിൻ ചെരുവിലെ 10

സെന്റ് ഭൂമിയും ചെറിയ വീടും. കല്ല് ചുമലിൽ ഏറ്റികൊണ്ടുവന്ന് പണിത വീടാണ്, സ്വന്തം മക്കളെ നോക്കുന്നത് പോലെ നോക്കി ഉണ്ടാക്കിയ വീട്. എന്നാൽ കുന്നിന് മുകളിൽ വീട് നിർമ്മാണം തുടങ്ങിയതു മുതൽ സ്വസ്തമായി കിടന്ന് ഉറങ്ങിയിട്ടില്ല. ഒടുക്കം മഴയ്ക്കാപ്പം കുന്നും ഇടിഞ്ഞു

വീണ ഒരു രാത്രിയിൽ പ്രാണൻ കയ്യിൽപ്പിടിച്ച് ഓടേണ്ടി വന്നു. 2017 ലാണ് കുന്ന് ഇടിക്കാൻ തുടങ്ങിയത്. നിലം നിരപ്പാക്കാൻ ലോഡ് കണക്കിന് മണ്ണും പാറകളും കൊണ്ടു വന്ന് തട്ടിയിട്ടുണ്ട്.

മഴയൊന്ന് ശക്തിയായി പെയ്താൽ ഇടിഞ്ഞു വീഴാൻ തയ്യാറായാണ് കാപ്പ കുന്നിന്റെ നിൽപ്പ്. പഞ്ചായത്തിൽ നിന്ന് അനുവദിച്ചതും കൂലിപ്പണി എടുത്ത്  ഉണ്ടാക്കിയ വീടുകളൊക്കെ ആണ് താഴ്വാരത്ത് ഉള്ളത്. അനധികൃത നിർമ്മാണം

ശ്രദ്ധയിൽപ്പെട്ടിടുണ്ടെന്നും ഉടനെ നടപടി ഉണ്ടാകുമെന്നും കൊടുവള്ളി നഗരസഭ പറയുന്നു. ഇനിയും അപകടം മുന്നിൽ കണ്ട് എത്ര രാത്രികളിൽ ഉറങ്ങാതെ ഇരിക്കണമെന്നാണ് പ്രദേശവാസികളുടെ ചോദ്യം.

****************************

പുനരധിവാസം കടലാസിൽ; ആശങ്കയിലായി വട്ടിയൂര്‍ക്കാവിലെ വ്യാപാരികള്‍

The rehabilitation of traders as part of the Vattiyoorkavu development in Thiruvananthapuram has not materialized.

the-rehabilitation-of-traders-as-part-of-the-vattiyoorkavu-development-in-thiruvananthapuram-has-not-materialized

തിരുവനന്തപുരം വട്ടിയൂർക്കാവ് വികസനത്തിന്റെ ഭാഗമായുള്ള വ്യാപാരികളുടെ പുനരധിവാസം കടലാസിൽ തന്നെ. പുനരധിവാസ പദ്ധതിക്ക് ഇതുവരെയും ഭരണാനുമതി ആയില്ല. പദ്ധതി വികസനത്തിനായി ഒരുവർഷം മുൻപ് രൂപീകരിച്ച സാങ്കേതിക കമ്മിറ്റിയും ചേർന്നിട്ടില്ല. വട്ടിയൂർക്കാവിലും പരിസരപ്രദേശങ്ങളിലുമായി 60ലധികം വ്യാപാരികളെയാണ് പദ്ധതിയുടെ ഭാഗമായി പുനരധിവസിപ്പിക്കാൻ തീരുമാനിച്ചത്. അടിസ്ഥാന വികസനത്തിന് അനുമതി വൈകുന്നത്തോടെ തുടർ വികസനം അനിശ്ചിതത്വത്തിലാണ്.

പുനരധിവാസ പദ്ധതിയുടെ ഭരണ അനുമതി വൈകുന്നത്തോടെ വട്ടിയൂർക്കാവ് വികസനം ഇപ്പോൾ കയ്യാലപ്പുറത്തെ തേങ്ങ പോലെയാണ്. ഭരണാനുമതി എന്നെത്തുമെന്ന കാര്യത്തിൽ എംഎൽഎയ്ക്കോ മന്ത്രിക്കോ സർക്കാകരിനോ ഒരു ഉറപ്പുമില്ല. ഇനി അനുമതി വൈകിയാൽ കാത്തിരിപ്പ് നീളും എന്നതാണ് അവസ്ഥ. ഒന്നാം റീച്ചിലെ വ്യാപാരികൾക്ക് തുക കൈമാറിയെങ്കിലും അടിസ്ഥാന വികസനത്തിനുള്ള ഭരണാനുമതി വൈകുന്നതോടെ പദ്ധതി മുന്നോട്ടുപോകുമോ എന്നതാണ് നിലവിലെ ആശങ്ക.

ട്രിഡ ഏറ്റെടുത്ത രണ്ട് ഏക്കർ സ്ഥലത്ത് വ്യാപാരികളെ പുനരധിപ്പിക്കാനായുള്ള ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം ഉടൻ ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഇതിനയുള്ള ഏഴ് കോടിയുടെ പ്രോജെക്റ്റിനാണ് ഭരണാനുമാറ്റജികിട്ടേണ്ടത്. വ്യാപാരികളുടെ പുനരുധിവാസവും നഷ്ടപരിഹാരവും ട്രിഡയും, കെട്ടിടം പൊളിക്കുന്നതിനും റോഡ് വികസനത്തിനും റോഡ് ഫണ്ട് ബോർഡിനും ആയിരുന്നു നിർവഹണ ചുമതല. പിഡബ്ല്യുഡി-ടൗൺ പ്ലാനർ-ട്രിഡ എന്നിവർ  ഉൾപ്പെട്ടതാണ് ടെക്നിക്കൽ കമ്മിറ്റി. ഭരണാനുമതി കിട്ടാത്തതിനാൽ സാങ്കേതിക കമ്മിറ്റി കൂടിയിട്ടും കാര്യമില്ലെന്നാണ് അംഗങ്ങളുടെ നിലപാട്.

The rehabilitation of traders as part of the Vattiyoorkavu development in Thiruvananthapuram has not materialized.: