അഞ്ചുവര്‍ഷം മുമ്പ് കോഴിക്കോട് കോര്‍പ്പറേഷന്‍ പുനര്‍നിര്‍മിച്ച പെരുന്തുരുത്തി പാലം തുരുമ്പെടുത്തു. 75 മീറ്റര്‍ നീളമുള്ള പാലത്തിന്‍റെ ഇരുമ്പ് ഷീറ്റ് തുരുമ്പെടുത്ത് നശിച്ചതോടെ ആശങ്കയോടെയാണ് കാല്‍നടയാത്രക്കാര്‍. മംഗലംപുഴയ്ക്ക് കുറുകെ കോണ്‍ക്രീറ്റ് പാലം നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ചെട്ടിക്കുളത്ത് നിന്ന് പെരുന്തുരുത്തിയിലേക്ക് പതിറ്റാണ്ടുകളായി ഇതിലൂടെയാണ് കാല്‍നടയാത്രക്കാര്‍ പോവുന്നത്. എ.സി.ഷണ്‍മുഖദാസ് എംഎല്‍എയായിരുന്ന കാലത്താണ് ആദ്യമായി മരപ്പാലം നിര്‍മിച്ചത്. പിന്നീട് മരപ്പാലം തകര്‍ന്നതോടെ കോണ്‍ക്രീറ്റ് പാലം നിര്‍മിച്ചു.എന്നാല്‍ കോണ്‍ക്രീറ്റ് പാലം കാലപ്പഴക്കത്തോടെ തകര്‍ന്നതോടെയാണ് 2020ല്‍ കോര്‍പ്പറേഷന്‍ ഇരുമ്പുപാലം നിര്‍മിച്ചത്.
28 ലക്ഷം രൂപ ചെലവഴിച്ചാണ് കോര്‍പ്പറേഷന്‍ പാലം നിര്‍മിച്ചത്. ഉപ്പുക്കാറ്റേറ്റ് തുരുമ്പ് എടുത്ത പാലം ഏതുനിമിഷവും തകര്‍ന്നുവീഴുമെന്ന അവസ്ഥയിലാണ്.നിര്‍ദിഷ്ട ജലപാത കടന്നുപോവുന്നതിലൂടെയാണ്. അതിനാല്‍ ഈ പാലം പൊളിച്ചുനീക്കാന്‍ ഇറിഗേഷന്‍ വകുപ്പ് കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോര്‍പ്പറേഷന്‍ അനങ്ങിയില്ല.ജീവന്‍ പണയം വെച്ചാണ് ഓരോ നിമിഷവും ഇതിലൂടെ ആളുകള്‍ കടന്നുപോവുന്നത്. ആളുകളുടെ ആശങ്കയകറ്റി പുതിയ പാലം കോര്‍പ്പറേഷന്‍ നിര്‍മിച്ചേ മതിയാവൂ