muthalamada-elephant

TOPICS COVERED

 പാലക്കാട് മുതലമട വെള്ളാരംകടവില്‍ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. അഞ്ച് കര്‍ഷകരുടെ തെങ്ങും, കവുങ്ങും, മാവുമെല്ലാം കാട്ടാനക്കൂട്ടം തരിപ്പണമാക്കി. ലക്ഷങ്ങളുടെ നഷ്ടമെന്ന് കര്‍ഷകര്‍.

 

മുഹമ്മദ് സലീം, ഹനീഫ എന്നീ കര്‍ഷകരുടെ മാവും, തെങ്ങും, കവുങ്ങുമെല്ലാം നശിപ്പിച്ചു. മൂപ്പെത്തിയതും, തൈകളും ഒരുപോലെ ചവിട്ടി മെതിച്ച് ഇല്ലാതാക്കി. ഓണത്തിന് വിളവെടുക്കാന്‍ പാകത്തില്‍ നട്ട് പരിപാലിച്ചിരുന്ന വാഴയും നശിപ്പിച്ചു. രാത്രിയില്‍ ജനവാസമേഖലയില്‍ ഇറങ്ങുന്ന കാട്ടാനക്കൂട്ടം പുലരും വരെ കൃഷിയിടത്തില്‍ നിലയുറപ്പിച്ചാണ് നഷ്ടമുണ്ടാക്കുന്നത്. 

മൂന്ന് ദിവസം മുന്‍പ് ഫിറോസ് ഖാന്‍, ജനാര്‍ദനന്‍ എന്നീ കര്‍ഷകരുടെ കൃഷിയിടത്തിലും ആനക്കൂട്ടം വ്യാപക നാശം വരുത്തിയിരുന്നു. കമ്പിവേലി തകര്‍ത്ത് കൃഷിയിടത്തിലെത്തി. ജലവിതരണത്തിനുള്ള പൈപ്പുകളും മോട്ടറും ഉള്‍പ്പെടെ തകര്‍ത്തു. ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധിച്ച് മടങ്ങിയതല്ലാതെ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടില്ലെന്നാണ് കര്‍ഷകരുടെ പരാതി.

ENGLISH SUMMARY:

wild elephants have destroyed crops extensively