paddy-seed

TOPICS COVERED

പാലക്കാടന്‍ വയലേലകള്‍ ഒന്നാംവിള കൊയ്ത്തിനൊരുങ്ങുമ്പോള്‍ മാസങ്ങള്‍ക്ക് മുന്‍പ് സംഭരിച്ച നെല്‍വിത്ത് ഏറ്റെടുക്കാതെ കൃഷിവകുപ്പ്. പാലക്കാട് ജില്ലയില്‍ മാത്രം രണ്ടായിരത്തി അഞ്ഞൂറിലേറെ ടണ്‍ വിത്താണ് സംഭരിക്കാനുള്ളത്. മാനദണ്ഡം മറികടന്ന് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ വിത്തിറക്കുന്നതാണ് പ്രതിസന്ധിയെന്ന് കര്‍ഷകര്‍.  കര്‍ഷകരെ കൈവിടില്ലെന്ന് ആവര്‍ത്തിക്കുന്ന കൃഷിമന്ത്രി. നിരന്തരം പ്രഖ്യാപിച്ചാല്‍ പോര യഥാര്‍ഥ പ്രതിസന്ധി തിരിച്ചറിയുക കൂടി വേണമെന്ന് കര്‍ഷകര്‍. രണ്ടാംവിളയില്‍ കൊയ്തെടുത്ത നെല്‍വിത്തുകള്‍ ചാക്കുകളില്‍ വിശ്രമിക്കുകയാണ്. അഞ്ച് മാസം കഴിഞ്ഞു. മുട്ടു ന്യായങ്ങള്‍ നിരവധിയാണ്. ‌‌

 

പാലക്കാട് മാത്രം ‌2500 ടണ്ണിലധികം നെല്‍വിത്ത് ഗോഡൗണുകളിലുണ്ട്. സംഭരിച്ച് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നതിന് പകരം ഇതര സംസ്ഥാനക്കാരെ സഹായിക്കുന്ന നടപടിയാണ് ഉദ്യോഗസ്ഥരുടേതെന്നും ആക്ഷേപം. ഒന്നാംവിള കൊയ്ത്തിന് വൈകാതെ തുടക്കമാവും. ആദ്യഘട്ടത്തില്‍ സംഭരിച്ച നെല്‍വിത്തുകള്‍ നീക്കാതെ അടുത്തത് എങ്ങനെ സംഭരിക്കാനാവുമെന്ന് കര്‍ഷകര്‍. മഴയേല്‍ക്കരുതെന്ന കരുതല്‍ മാത്രമല്ല വിത്ത് ഏറ്റെടുക്കാന്‍ വൈകുന്നതിനാലുണ്ടാവുന്ന സാമ്പത്തിക നഷ്ടവും ചില്ലറയല്ല. 

palakkad farmers crisis: