വയനാട് നടവയലില്‍ കാട്ടാനകളെ ഭയന്ന് കര്‍ഷകന്‍ നൂറു കണക്കിനു വാഴകള്‍ വെട്ടിക്കളഞ്ഞു. പനമരം സ്വദേശി ഷെറിനാണ് വീടിനോട് ചേര്‍ന്ന് ലക്ഷങ്ങള്‍ ചിലവൊഴിച്ചുണ്ടാക്കിയ വാഴകള്‍ വെട്ടി നിരത്തിയത്. വാഴയും ചക്കയും തേടിയെത്തുന്ന കാട്ടാനകള്‍ ജീവനു കൂടി ഭീഷണിയായതോടെയാണ് കര്‍ഷകന് വാഴ വെട്ടിമാറ്റേണ്ടി വന്നത്.. 

മാസങ്ങളോളം നട്ടു പരിപാലിച്ചുണ്ടാക്കിയ വാഴകളാണ് നടവയല്‍ സ്വദേശി ഷെറിന്‍ വെട്ടിമാറ്റുന്നത്. ഒന്നും രണ്ടുമല്ല നൂറു കണക്കിനു വാഴകള്‍. കാട്ടാനകള്‍ കുട്ടമായി മേഖലയിലെത്തിയതോടെയാണ് മനസ്സില്ലാ മനസ്സോടെ ഈ കടുകൈ ചെയ്യേണ്ടി വന്നത്. വാഴയും ചക്കയും തേടിയെത്തുന്ന കാട്ടാനകള്‍ ജീവിധോപാതിയായ കാപ്പി കൃഷി നശിപ്പിച്ചു തുടങ്ങി, വനത്തോട് ചേര്‍ന്ന ഭാഗങ്ങളില്‍ മാത്രം കണ്ടിരുന്ന ആനകള്‍ വീട്ടുമുറ്റം വരേയെത്തി, ഇതോടെയാണ് വാഴയും പ്ലാവുമൊക്കെ വെട്ടി മാറ്റാന്‍ തീരുമാനിച്ചത്.

ഐനിമല ഭാഗത്തു നിന്നു വരുന്ന കാട്ടാനകള്‍ ജനവാസ മേഖലയിലെത്തി വന്‍ തോതിലാണ് കൃഷി നശിപ്പിക്കുന്നത്. ഷെറിന്‍റെ വീട്ടില്‍ കഴിഞ്ഞ ദിവസവും ആനയെത്തി. കാപ്പി ചെടികളും വാഴകളും ചവിട്ടി മെതിച്ചു. വനം വകുപ്പ് സ്ഥാപിച്ച പ്രതിരോധ മാര്‍ഗങ്ങളെല്ലാം മറികടന്നാണ് ആനയെത്തുന്നത്. ഇതോടെ നാട്ടുക്കാരും കര്‍ഷകരും കടുത്ത പ്രതിസന്ധിയിലായി. ആനക്കിഷ്‌ടപ്പെട്ടതെല്ലാം വെട്ടി മാറ്റുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നായി                                                                                                                                                                                              

ENGLISH SUMMARY:

Elephant Destroy Crops; Farmer himsrlf destroyed more than hundreds of bananas