ashtami

വൈക്കത്തഷ്ടമിക്ക് കൊടിയേറി. കൊടിയേറ്റ് കഴിഞ്ഞതോടെ വൈക്കത്ത് ഇനി ഉത്സവത്തിരക്കിന്റെ 12 നാളുകൾ..  കൊടിയേറ്റ് ചടങ്ങിൽ ഭക്തസഹസ്രങ്ങളാണ് ശിവസ്തുതികളുമായി ക്ഷേത്രാങ്കണത്തിൽ നിറഞ്ഞത്. ചടങ്ങുകളുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെയായിരുന്നു തൃക്കൊടിയേറ്റ്. സ്വർണ്ണ കുടകളുടെയും നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻമാരുടെയും എഴുന്നള്ളിപ്പുകളോടെ ചടങ്ങിന് തുടക്കമായപ്പോൾ എല്ലാം ശിവനാമജപങ്ങളാൽ ഭക്തിസാന്ദ്രം..

ശ്രീകോവിലിലെ പ്രഭാതപൂജകൾക്ക് ശേഷം കൊടിക്കൂറ കൊടിമര ചുവട്ടിലേക്ക് എഴുന്നള്ളിച്ചു. പ്രത്യേകമായി ഓരോ വർഷവും തീർക്കുന്ന കൊടിക്കൂറ ഉപയോഗിച്ചാണ് അഷ്ടമി കൊടിയേറ്റ് നടത്തുന്നത്..തന്ത്രി മുഖ്യൻമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരിയുടെയും കിഴക്കിനിയേടത്ത് മേക്കാട് മാധവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റൽ ചടങ്ങ്.  ഡിസംബർ അഞ്ചിനാണ്  വൈക്കത്തഷ്ടമി . ഉൽവസനാളുകളിൽ ഒരുക്കുന്ന സുരക്ഷയുടെ ഭാഗമായി ക്ഷേത്രത്തിലെയും നഗരത്തിലെയും  CCTV ക്യാമറകൾ പൊലീസ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

Ashtami festival at the kottayam Vaikom mahadeva temple