TOPICS COVERED

ഇഞ്ചി വരെ തുരന്നു തിന്നുന്ന കുരങ്ങന്‍മാര്‍ കാരണം ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് പത്തനംതിട്ട വടശേരിക്കര ഒളികല്ലിലെ കുടുംബങ്ങള്‍ക്ക്. നൂറുകണക്കിന് കുരങ്ങന്‍മാരാണ് മേഖലയില്‍ തമ്പടിച്ചിരിക്കുന്നത്. മലയണ്ണാന്‍റെ ശല്യം കൂടി ആയതോടെ കൃഷിനാശം പൂര്‍ണമായി.

 ചക്കയൊക്കെ കുരങ്ങനെപ്പേടിച്ച് പൊതിഞ്ഞു വച്ചിരിക്കുകയാണ്. വാഴക്കുലയും തേങ്ങയും കുരങ്ങനും മലയണ്ണാനും സംഘടിതമായി നശിപ്പിച്ചെടുത്തതാണ്. കാട്ടാനയെ പേടിച്ചു കഴിഞ്ഞ നാട്ടിലേക്കാണ് നൂറുകണക്കിന് കുരങ്ങന്‍മാര് ചാടി വീണത്. ചീനി, ചേന, തുടങ്ങി റബറിന്‍റെ ഒട്ടുപാല്‍ വരെ വായിലിട്ട് ചവച്ചു തുപ്പും. വീട്ടിനകത്ത് കയറി പച്ചക്കറി വരെ കൊണ്ടുപോകും. മാവും, പ്ലാവും, തെങ്ങും വെളുപ്പിച്ചിട്ടേ തിരിച്ചിറങ്ങൂ

വീടുകളുടെ ഓടുകള്‍ എടുത്തെറിയുകയും ഷീറ്റ് പൊളിച്ച് വീട്ടിനുള്ളില്‍ കയറുകയും ചെയ്യും. കുട്ടികളുടെ കയ്യിലുള്ള സാധനങ്ങള്‍ വരെ തട്ടിപ്പറിക്കും. വനപാലകരെത്തി ഫോട്ടോയെടുത്തു പോയിട്ടേയുള്ളു. കാന്താരി മുളക് അരച്ച് വച്ചത് വരെ തിന്നിട്ടു പോയി. ഓടിക്കാനുള്ള വഴി നാട്ടുകാര്‍ക്കും അറിയില്ല.