ഗ്യാരണ്ടികൾ ഒരുപാട് ചർച്ച ചെയ്ത തിരഞ്ഞെടുപ്പാണ് കടന്നുപോയത്. റോഡിലെ ടാറിന് എത്ര ഗ്യാരണ്ടി എന്ന് അറിയാൻ കഴക്കൂട്ടത്ത് പോയി വരാം. തിരുവനന്തപുരത്ത് സ്മാർട്ട് ആയി കൊണ്ടിരിക്കുന്ന റോഡുകൾക്ക് ഒരു മുന്നറിയിപ്പാണി ഈ വാർത്ത.
ഇത് തലസ്ഥാനത്തെ സ്മാർട്ട് റോഡ് അല്ല. കഴക്കൂട്ടം - മേനംകുളം-തുമ്പ റോഡ് ആണ്. ജനുവരിയിൽ ടാർ ചെയ്ത റോഡാണിത്. വി.എസ്.എസ്.സി, എഫ്.സി.ഐ, കിൻഫ്ര പാർക്ക ഉൾപ്പെടെ ഒട്ടേറെ സ്ഥാപനങ്ങളിലേക്ക് പോകുന്ന റോഡിൽ ദിവസവും ആയിരക്കണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. മഴ പെയ്താൽ വെള്ളം കെട്ടും. അതാണ് റോഡിന്റെ തകർച്ചയ്ക്കുള്ള കാരണം. ഡിസംബറിലും അറ്റക്കുറ്റപണി നടത്തിയ റോഡ് കഴിഞ്ഞദിവസം പെയ്ത ഒറ്റ മഴയിൽ തകർന്നുതരിപ്പണമായി.