ആലപ്പുഴ പുന്നപ്രയിൽ റെയിൽവെ ട്രാക്കിനോട് ചേർന്നുള്ള കുറ്റിക്കാട്ടിൽ ഒളിസങ്കേതമൊരുക്കി സാമൂഹ്യ വിരുദ്ധർ. മദ്യപാനത്തിനും അനാശാസ്യ പ്രവൃത്തികൾക്കുമാണ് ഈ സങ്കേതത്തെ ഉപയോഗിക്കുന്നത്. പകൽ നേരങ്ങളിൽ ക്ലാസ് കട്ട് ചെയ്ത് ഇവിടെ എത്തുന്ന വിദ്യാർത്ഥികളും മദ്യവും ലഹരിമരുന്നും ഉപയോഗിക്കുന്നതിനും ഇവിടം താവളമാക്കുന്നു
ആരും കാണാതെ ലഹരിയും മദ്യവും ഉപയോഗിക്കാൻ ഒരുക്കിയതാണ് ഈ ഒളി സങ്കേതം . ആലപ്പുഴ പുന്നപ്ര ചന്തയ്ക്കു പടിഞ്ഞാറുള്ള റോഡിൽ റെയിൽവെ ട്രാക്കിനോടു കാടാണ് സാമൂഹ്യ വിരുദ്ധർ താവളമാക്കിയത്. പകൽ നേരങ്ങളിൽ ക്ലാസ് കട്ട് ചെയ്ത് വിവിധ സ്കൂളുകളിൽ നിന്ന് കുട്ടികൾ ഇവിടെ എത്തും. ആരും കാണാതെ മദ്യവും ലഹരി വസ്തുക്കളും ഉപയോഗിക്കാനാണ് കുട്ടികൾ എത്തുന്നതെന്ന് നാട്ടുകാർ. ഇന്നലെ രാവിലെ രണ്ടു കുട്ടികൾ എത്തിയപ്പോൾ നാട്ടുകാർ കണ്ടു. തുടർന്ന് സ്കൂൾ ബാഗ് ഉപേക്ഷിച്ച് കുട്ടികൾ ഓടി. സ്കൂൾ ബാഗ് നാട്ടുകാർ പൊലിസിന് കൈമാറി
തിരിച്ചറിയാതിരിക്കാൻ യൂണിഫോമിനു പകരം ധരിക്കാൻ മറ്റു വസ്ത്രങ്ങളും സ്കൂൾ ബാഗിൽ വച്ച് കുട്ടികൾ ഇവിടെ വരാറുണ്ട്. സാമൂഹ്യ വിരുദ്ധർ താവളമാക്കുന്നതിനാൽ ട്രാക്കിനരികിലുള്ള കാട് വെട്ടി വൃത്തിയാക്കണമെന്ന് പല തവണ റെയിൽവേയ്ക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് പുന്നപ്ര സൗത്ത് പഞ്ചായത്ത് പ്രസിഡന്‍റ് പി.ജി. സൈറസ് പറയുന്നു. ഇതുവരെയും കാട് വെട്ടി മാറ്റാൻ റെയിൽവെ തയ്യാറായിട്ടില്ല.