കൊല്ലം പുനലൂരില്‍ ദേശീയപാതയുടെ വശത്തെ മണ്ണിടിഞ്ഞത് അപകടഭീഷണിയാകുന്നു. റെയില്‍വേപാതയും വീടുകളും ഉളള പ്രദേശമായതിനാല്‍ സംരക്ഷണഭിത്തി നിര്‍മാണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കൊല്ലം തിരുമംഗലം ദേശീയപാതയില്‍ പുനലൂർ വാളക്കോട് പാലത്തിന് സമീപമാണ് റോഡുവശത്തെ മണ്ണിടിഞ്ഞത്. കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തതിനെ തുടർന്ന് കൂടുതൽ മണ്ണിടിഞ്ഞ് താഴ്ന്നു. പൊലീസും ദേശീയപാത അധികൃതരും അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചെങ്കിലും പരിഹാരമല്ല. ദേശീയപാതയുടെ വീതികുറഞ്ഞ ഭാഗമാണിത്. അന്തര്‍സംസ്ഥാന പാതയായതിനാല്‍ ചരക്കുവാഹനങ്ങളും മറ്റും ഏറെ കടന്നുപോകുന്നതാണ്. പ്രദേശത്ത് വീടുകളും മറ്റുമുണ്ട്. കൂടാതെ റെയില്‍പാതയും ഇതിന് സമാന്തരമായാണ്.
മണ്ണിടിച്ചിലിനെ തുടർന്ന് ദേശീയപാതയിലെ ടാറിങ്ങിലും വിള്ളൽ വീണു തുടങ്ങിയിട്ടുണ്ട്. വിശദമായ റിപ്പോര്‍ട്ട് തയാറാക്കിയശേഷം ഫണ്ട് അനുവദിക്കുന്നമുറയ്ക്ക് സംരക്ഷണഭിത്തി നിര്‍മിക്കുമെന്നാണ് ദേശീയപാത ഉദ്യോഗസ്ഥര്‍ പറയുന്നത്. അതേസമയം പ്ലാച്ചേരിയിൽ വർഷങ്ങൾക്ക് മുൻപ് സമാനരീതിയിൽ മണ്ണിടിച്ചിൽ ഉണ്ടായതാണ്. അന്ന് അവിടെ മൺചാക്ക് അടുക്കിയതല്ലാതെ നാളിതുവരെ സംരക്ഷണഭിത്തി നിർമിച്ചിട്ടില്ല.