ദേശീയപാതനിര്‍മാണത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മ കാരണം ജനങ്ങള്‍ നരകയാതന അനുഭവിക്കുകയാണെന്ന് കെ.സി.വേണുഗോപാല്‍ എംപി. വൈദ്യുതിതൂണുകളും ജലവിതരണപൈപ്പുകളും മാറ്റാത്തത് സര്‍വീസ് റോഡുകളുടെ നിര്‍മാണത്തെ ബാധിച്ചു. കൊല്ലം കരുനാഗപ്പളളിയില്‍ ദേശീയപാതനിര്‍മാണത്തിന്‍റെ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലായിരുന്നു പരാമര്‍ശങ്ങള്‍.
കെ.സി.വേണുഗോപാല്‍ എംപി, സി.ആര്‍.മഹേഷ് എംഎല്‍എ എന്നിവരുടെ നേതൃത്വത്തില്‍ കരുനാഗപ്പള്ളിയില്‍ സംഘടിപ്പിച്ച യോഗത്തില്‍ തദ്ദേശജനപ്രതിനിധികളും കലക്ടറും ദേശീയപാത ഉദ്യോഗസ്ഥരും പങ്കെടുത്തു. ദേശീയപാത നിര്‍മാണത്തെക്കുറിച്ചുള്ള പരാതികളും ആക്ഷേപങ്ങളും ചര്‍ച്ചയായി. കരുനാഗപ്പളളി നഗരത്തില്‍ തൂണുകളിലൂടെ കടന്നുപോകുന്ന പാതയുടെ നീളം കൂട്ടണമെന്ന് ആവശ്യമുയര്‍ന്നു. ഇപ്പോഴുള്ള റോഡിലെ കുഴി അടയ്ക്കണം. പുത്തന്‍തെരുവ്, വവ്വാക്കാവ്, ഓച്ചിറ ഭാഗങ്ങളില്‍ അടിപ്പാത നിര്‍മിക്കണം.
വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മ റോഡുനിര്‍മാണത്തെ ബാധിച്ചെന്ന് യോഗം വിലയിരുത്തി. വൈദ്യുതി തൂണുകളും ജലവിതരണ പൈപ്പുകളും ഒക്ടോബര്‍ 30ന് മുമ്പ് മാറ്റണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. തീരപ്രദേശത്ത് കുടിവെള്ള വിതരണം തടസ്സപ്പെടരുത്. ചങ്ങന്‍കുളങ്ങര ജംക്ഷനില്‍ അനുവദിച്ചിരിക്കുന്ന അടിപ്പാതയുടെ വീതിയും ഉയരവും കൂട്ടണം. ഇടുങ്ങിയ അടിപ്പാത പ്രായോഗികമല്ലെന്നും സി.ആര്‍.മഹേഷ് എംഎല്‍എ പറഞ്ഞു.
തീരപ്രദേശത്ത് കുടിവെള്ള വിതരണം തടസ്സപ്പെടരുത്. ചങ്ങന്‍കുളങ്ങര ജംക്ഷനില്‍ അനുവദിച്ചിരിക്കുന്ന അടിപ്പാതയുടെ വീതിയും ഉയരവും കൂട്ടണം. ഇടുങ്ങിയ അടിപ്പാത പ്രായോഗികമല്ലെന്ന് സി.ആര്‍.മഹേഷ് എംഎല്‍എ പറഞ്ഞു.