TOPICS COVERED

മസിലുകള്‍ ഇല്ലാതാകുന്ന രോഗം കാരണം 13 വര്‍ഷമായി ഭര്‍ത്താവിന്‍റെ കൈകളിലാണ് പത്തനംതിട്ട കോന്നി സ്വദേശിനി മീനുവിന്‍റെ ജീവിതം. ലോട്ടറി വില്‍പനയാണ് കുടുംബത്തിന്‍റെ ആകെ വരുമാനം. പത്ത് വയസുകാരിയായ മകള്‍ക്കും പരിശോധന വേണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. സ്പൈനല്‍ മസ്കുലാര്‍ അട്രോഫിയെന്ന അപൂര്‍വ രോഗമാണ് മീനുവിന്‍റെ അവസ്ഥയ്ക്ക് കാരണം.

നടക്കാന്‍ കഴിയാതെയായിട്ട് 13 വര്‍ഷമായി. ഭര്‍ത്താവ് അശോകിന്‍റെ കൈകളിലാണ് മീനുവിന്‍റെ ജീവിതം. വിവിധ ആശുപത്രികളില്‍ കയറി ഇറങ്ങി കഴിഞ്ഞ വര്‍ഷമാണ് മസിലുകള്‍ നശിക്കുന്ന രോഗമെന്ന് കണ്ടെത്തിയത്. ചികില്‍സക്കായി വീടു സ്ഥലവുമെല്ലാം വിറ്റ് താമസം വാടക വീട്ടിലായി. മീനുവിന് സ്വന്തമായി ഒന്നും ചെയ്യാന്‍ കഴിയാതെ വന്നതോടെ ഭര്‍ത്താവ് അശോകിനും ജോലിക്ക് പോകാന്‍ കഴിയുന്നില്ല. 

രാവിലെ വീട്ടു ജോലി കഴിഞ്ഞാന്‍ മീനുവിനെയും എടുത്ത് ഓട്ടോറിക്ഷയില്‍ ലോട്ടറിക്കടയിലേക്ക് പോകും. ആകെ വരുമാനം ലോട്ടറിക്കടയിലെ വരുമാനമാണ്. ഡല്‍ഹിയിലോ, ബെംഗളൂരുവിലോ ആശുപത്രികളില്‍ വിദഗ്ധചികില്‍സ തേടാനാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. 

ചികില്‍സക്കായി വാങ്ങിയ കടം പെരുകിയെന്ന് ഭര്‍ത്താവ് അശോക് പറയുന്നു. പത്തുവയസുകാരി മകള്‍ക്കു കൂടി പരിശോധന വേണമെന്ന് കേട്ടതോടെ ആകെ തകര്‍ന്നു. ചികില്‍സയ്ക്കും പരിശോധനയ്ക്കും മുന്നില്‍ ഒരു വഴിതെളിയുമെന്നാണ് പ്രതീക്ഷ.

Account Details

MEENU K

AC No 6380262662

IFSC IDIB000I003

Indian Bank

GPAY 8943370606