dramalava

TOPICS COVERED

ജനകീയ നാടക പ്രസ്ഥാനമായ അക്ഷരകലയുടെ പുതിയ നാടകം ഇന്ന് അരങ്ങിലേക്ക്. പുതുമയാര്‍ന്ന പ്രമേയങ്ങള്‍ അരങ്ങിലെത്തിക്കുന്ന അക്ഷരകല അച്ഛനമ്മമാരുടെയും മകളുടെയും സ്വപ്നങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് ഹൃദ്യം ഈ ലാവ എന്ന നാടകത്തില്‍ അവതരിപ്പിക്കുന്നത്. മീനമ്പലം സന്തോഷ് സംവിധാനം ചെയ്ത നാടകം തിരുവനന്തപുരം കാര്‍ത്തിക തിരുനാള്‍ തീയറ്ററില്‍ ഇന്നും നാളെയും വൈകുന്നേരം ആറിന് കാണാം.

 

കുഞ്ഞ് ജനിക്കുമ്പോള്‍ത്തന്നെ മാതാപിതാക്കളുടെ സ്വപ്നങ്ങളും പിറക്കുന്നു. പിന്നെ അതനുസരിച്ച് കുഞ്ഞിന്റെ അഭിരുചികള്‍ പരുവപ്പെടണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. കുഞ്ഞ് വളര്‍ന്നാലും അവന്റെ അല്ലെങ്കില്‍ അവളുടെ സ്വപ്നങ്ങള്‍ മാതാപിതാക്കള്‍ തിരിച്ചറിയുന്നില്ല. രണ്ടുതലമുറകളുടെ സ്വപ്നങ്ങള്‍ സമാന്തരപാതകളായി തുടരുമ്പോഴുള്ള സംഘര്‍ഷങ്ങളാണ് ഹൃദ്യം ഈ ലാവ എന്ന നാടകത്തില്‍ കാതല്‍.

മാതൃഭാഷാ പ്രബോധനം, ലഹരി വര്‍ജനം, സാന്ത്വന പരിചരണം, ദുരന്തനിവാര ബോധവല്‍ക്കണം തുടങ്ങിയ സാമൂഹിക വിഷയങ്ങള്‍ പ്രമേയമാക്കിയിട്ടുള്ള അക്ഷരകല പുതുതലമുറയുടെ ആന്തരിക മനസിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ബംഗളൂരുവിലെ ആധുനിക വൃദ്ധസദനത്തില്‍ താമസിക്കുന്ന വിരമിച്ച ഡി.ജി.പി രാജശേഖരന്‍ നായരുടയും ഭാര്യ സുധര്‍മയുടെയും ജീവിത്തിലെ നിഗൂഢതകളിലൂടെയാണ് നാടകം ഇതള്‍ വിരിയുന്നത്. രാജീവ് ഗോപാലകൃഷ്ണന്‍ രചിച്ച നാടകത്തില്‍ കവി പ്രഭാവര്‍മ, പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസ്, മുന്‍ചീഫ് സെക്രട്ടറി വി.പി ജോയ്, ചെമ്പഴന്തി ചന്ദ്രബാബു തുടങ്ങിയവരികള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ഭാവതലം പകരുന്നു.ഉദയകുമാര്‍ അഞ്ചല്‍ സംഗീതവും ആര്‍ട്ടിസ്റ്റ് സുജാതന്‍ രംഗപടവും ഒരുക്കുന്നു

Akshara Kala's latest theatrical production, Hridyam Ee Lava, takes the stage today: