പത്രപ്രവർത്തക ഫോട്ടോഗ്രഫർമാർക്കായി വിക്ടർ ജോർജ് സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്കാരം മലയാള മനോരമ പത്തനംതിട്ട യൂണിറ്റിലെ അരവിന്ദ് വേണുഗോപാൽ ഏറ്റുവാങ്ങി. കോട്ടയം പ്രസ് ക്ലബിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അവാർഡ് സമ്മാനിച്ചു. അമ്പത്തിയാറ് വർഷത്തെ ഒൗദ്യോഗിക ജീവിതത്തിനുശേഷം മലയാള മനോരമയിൽ നിന്നു വിരമിച്ച മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബിന് പ്രസ് ക്ലബിന്റെ ഉപഹാരവും ഉമ്മൻ ചാണ്ടി സമ്മാനിച്ചു. പ്രസ്ക്ലബ് പ്രസിഡന്റ് എസ്. മനോജ്, സെക്രട്ടറി ഷാലു മാത്യു തുടങ്ങിയവരും പങ്കെടുത്തു.
Advertisement