നിയമസഭയുടെ ഇ.കെ.നായനാർ മാധ്യമപുരസ്കാരം മനോരമ കോട്ടയം സീനിയർ റിപ്പോർട്ടർ എ.എസ്.ഉല്ലാസിന്(50000 രൂപ). 'തിന്നുന്നതെല്ലാം മീനല്ല' എന്ന പരമ്പരയ്ക്കാണ് അവാർഡ്. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ ജെയ്സൺ മണിയങ്ങാടിനാണ് ദൃശ്യമാധ്യമപുരസ്കാരം. മനോരമ ന്യൂസ് റിപ്പോർട്ടർ കെ.എസ്. അനൂബ് പ്രത്യേക ജൂറി പരാമർശം നേടി. 'ഔഷധക്കൂട്ടുമായി വനമുത്തശ്ശി' എന്ന റിപ്പോര്‍ട്ടിനാണ് പ്രത്യേക ജൂറി പരാമർശം. മറ്റു പുരസ്കാരങ്ങൾ: ശങ്കരനാരായണൻ തമ്പി അവാർഡ്- വി.പി.നിസാർ (മംഗളം മലപ്പുറം),സി. അനൂപ് (ഏഷ്യാനെറ്റ് ന്യൂസ്) ജി. കാർത്തികേയൻ അവാർഡ്-സി.പി.ശ്രീഹർഷൻ (കേരള കൗമുദി), സീജി കടയ്ക്കൽ (മാതൃഭൂമി ന്യൂസ്).
Advertisement