ബെംഗളൂരുവില്‍ രണ്ട് ദിവസമായി തുടരുന്ന രാത്രിമഴയിൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. തടാകങ്ങൾ നികത്തിയ ഇടങ്ങളിലാണ് വെള്ളക്കെട്ട്. മടിവാള, കോറമംഗല, ബി.ടി.എം ലേ ഔട്ട്, കെ ആർ പുര എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട്. വെള്ളം കയറിയ വീടുകളിൽ നിന്നുള്ളവരെ മറ്റിടങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഇന്നലെ രാത്രി മഴ ശമിച്ചതോടെ ഗതാഗതം മിക്കയിടങ്ങളിലും പുനഃസ്ഥാപിച്ചു. മഴ രണ്ട് ദിവസം കൂടി തുടരാനാണ് സാധ്യത.
Advertisement