അമേരിക്കയെ വിറപ്പിച്ച ഹാർവി ചുഴലിക്കാറ്റിനൊപ്പമെത്തിയ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും വൻനാശം. ഹൂസ്റ്റൺ സർവകലാശാലയിൽ കുടുങ്ങിയ ഇരുനൂറ് വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ടെക്സസില്‍ ഒന്പതുപേർ മരിച്ചു. മലയാളികളുള്‍പ്പെടെ മുപ്പതിനായിരത്തിലേറെപ്പേര്ക്ക് വീടുപേക്ഷിച്ച് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറേണ്ടിവന്നു.
വൈദ്യുതിയും വാർത്താവിനിമയ സംവിധാനങ്ങളും തകരാറിലായി. ദിവസങ്ങളായി വീടുകളില്‍ നിന്ന് പുറത്തിറങ്ങാനാകാതെ കഴിയുന്ന മലയാളികളും അനവധിയുണ്ട്. ആവാസവ്യവസ്ഥ താളം തെറ്റിയതോടെ മലമ്പാമ്പുകളും മുതലകളും അടക്കമുള്ള ഇഴജന്തുക്കള്‍ വീടുകളില്‍ക്കയറി. ഹൂസ്റ്റണില്‍ നടന് ബാബു ആന്റണിയുെട വീട്ടില്‍ കയറിയ മലമ്പാമ്പിന്റേയും മുതലയുടേയും ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ സഹോദരന് തമ്പി ആന്റണി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു.