മനോരമയുടെ അങ്കമാലിയിലെ പ്രാദേശിക ലേഖകന്‍റേത് എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിനെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
മനോരമയുടെ അങ്കമാലിയിലെ പ്രാദേശിക ലേഖകന്‍റേത് എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിനെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. മനോരമ ന്യൂസ് ചാനലിന്‍റെ പരാതിയിന്മേലാണ് അന്വേഷണം. ബസ് ഉടമയോട് ഫോണില്‍ പണം ആവശ്യപ്പെടുന്ന ആളുമായി മനോരമയ്ക്ക് ബന്ധമില്ലെന്നും ഷിജു എന്ന പേരില്‍ അങ്കമാലിയില്‍ മനോരമയ്ക്ക് പ്രാദേശിക ലേഖകന്‍ ഇല്ലെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.