കൊല്ലത്ത് ഡോക്ടർ ചമഞ്ഞ് 72കാരനായ പ്രവാസിയിൽ നിന്ന് പത്തുലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതിയും രണ്ടു കൂട്ടാളികളും പിടിയിൽ. പൊലീസ് അറസ്റ്റു ചെയ്ത കൊട്ടിയം തഴുത്തല ഇബി മൻസിലിൽ ഇബി ഇബ്രാഹിം എന്ന നിയ സഹായി മാവേലിക്കരയിൽ താമസിക്കുന്ന തിരുവനന്തപുരം കിളിമാനൂർ സ്വദേശി വി.ജി.വിദ്യ വർക്കല സ്വദേശി വിജയകുമാർ എന്നിവരേ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രവാസി മലയാളിയായ 72 കാരനെ കബളിപ്പിച്ച് പലതവണയായ ലക്ഷങ്ങൾ തട്ടിയ കൊട്ടിയം സ്വദേശിനി ഇബി ഇബ്രാഹീം എന്ന നിയയും ഇവരുടെ രണ്ടു കൂട്ടാളികളുമാണ് പിടിയിലയത്. പരാതിക്കാരന്റെ സുഹൃത്തായിരുന്ന മൂന്നാം പ്രതി വിജയനാണ് തട്ടിപ്പ് ആസൂത്രണം ചെയ്യുന്നത്. ബ്യൂട്ടി ലേസർ ചികിൽസ നടത്താൻ കെട്ടിടം വാടകയ്ക്ക് ആവശ്യപ്പെട്ട് ഡോക്ടർ എന്ന വ്യാജേനെയാണ് ഇബി പാരിപ്പള്ളി സ്വദേശിയെ സമീപിച്ചത്. വാടകയ്ക്ക് എടുത്ത ശേഷം ബിസിനസ് പങ്കാളിയാക്കാമെന്നു വാഗ്ദാനം നൽകി. 25 ലക്ഷം രൂപയുടെ ലേസർ ട്രീറ്റ്മെന്റ് മെഷീൻ വാങ്ങുന്നതിനു 10 ലക്ഷം രൂപ നൽകണമെന്ന് ഇബി ആവശ്യപ്പെട്ടു. തന്ത്രപൂർവം എട്ടു ലക്ഷം രൂപ വാങ്ങി. ഇതിനിടെ നഴ്സ് എന്നു പരിചയപ്പെടുത്തിയ വിദ്യയും പണം കൈക്കലാക്കി. പലസ്ഥലങ്ങളിലും ബിസിനസ് ആവശ്യത്തി്ന സഞ്ചരിച്ച് 72 കാരനൊപ്പം പ്രതികൾ ഫോട്ടോൾ എടുത്തു. പണം തിരികെ ആവശ്യപ്പെട്ടോഴാണ് തട്ടിപ്പ് മനസിലാവുന്നതും പൊലീസിൽ പരാതി നൽകിയതും.
പരിചയപ്പെട്ടു നാലു മാസത്തിനിടയാണ് ഇബി ഇബ്രാഹീം പത്തു ലക്ഷത്തോളം രൂപ തട്ടിയെടുത്തത്. തട്ടിപ്പിലൂടെ ഇബി സമ്പാദിച്ചതു കോടികളുടെ ആസ്തിയെന്ന് പൊലീസ് പറഞ്ഞു. വരുമാനം ഒന്നും ഇല്ലെങ്കിലും ആഡംബര വീടും വലിയ അളവിൽ സ്വർണം വാങ്ങിയതിന്റെ രേഖകളും ഇബിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു. മുക്കാൽ കോടിയോളം രൂപ വിലമതിക്കുന്ന വീട്ടിലാണു താമസം.ഫിസിയോതെറപ്പി കോഴ്സ് പഠിച്ച ഇബി എംബിബിഎസ് ബിരുദധാരിയായാണ് നാട്ടിൽ അറിയപ്പെടുന്നത്. വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ വിദ്യ ഈ വിവരം മറച്ചുവച്ചു മാവേലിക്കര സ്വദേശിയെ വിവാഹം കഴിച്ചു താമസിക്കുമ്പോഴാണു തട്ടിപ്പിൽ അറസ്റ്റിലാവുന്നത്. അപ്പോഴാണ് ഭർത്താവും കുടുംബവും വിവരം അറിയുന്നത്. മോഷണക്കേസിൽ ജയിലിൽ കിടക്കുമ്പോഴാണ് ഇബിയെ വിദ്യ പരിചയപ്പെട്ടത്.