ആഴ്ചകള്‍നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ സംസ്ഥാനത്തെ മെഡിക്കല്‍ പ്രവേശനം അല്‍പസമയം മുന്‍പ് പൂര്‍ത്തിയായി. സ്പോര്‍ട് അഡ്മിഷന്‍ അവസാനിക്കാറായിട്ടും ഒഴിഞ്ഞുകിടന്ന 113 എന്‍.ആര്‍.ഐ സീറ്റുകള്‍ സ്റ്റേറ്റ് മെറിറ്റിലേക്കും സംവരണ വിഭാഗങ്ങളിലേക്കും എന്‍ട്രസ് കമ്മിഷണര്‍ മാറ്റിയിരുന്നു. വന്‍തുക ഫീസ് ലഭിക്കേണ്ട ഈ സീറ്റുകള്‍ കൈവിട്ടുപോയത് മാനേജ്മെന്‍റുകളെ ചൊടിപ്പിച്ചെങ്കിലും സര്‍ക്കാരിന്‍റെ നിലപാടില്‍ ഉറച്ചുനിന്നു. ഇന്നലെ അവസാനിക്കേണ്ട അഡ്മിഷന്‍ നടപടികളാണ് ഏറെ വൈകി പൂര്‍ത്തിയായത്.
Advertisement