ഡ്രൈവിങ് ലൈസന്‍സ് ആധാറുമായി ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ . ഉപരിതലഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി ഇതിനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായി കേന്ദ്ര നിയമ, െഎ.ടി മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. വ്യാജ ഡ്രൈവിങ് ലൈസന്‍സുകള്‍ തടയാനാണ് നീക്കം.
പാന്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കാന്‍ തീരുമാനിച്ചത് കള്ളപ്പണം വെളുപ്പിക്കുന്നത് തടയാന്‍ ലക്ഷ്യമിട്ടാണെന്നും രവിശങ്കര്‍ പ്രസാദ് അറിയിച്ചു. വ്യക്തിയുടെ സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കുന്നതിന് കൂടുതല്‍ ഫലപ്രദവും ശക്തവുമായ നിയമസംവിധാനമുണ്ടാക്കുമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഹരിയാന ഡിജിറ്റല്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി