ബിസിസിഐയിലെ ഭരണകര്‍ത്താക്കളുമായി അത്രവലിയ ബന്ധം സ്ഥാപിക്കാത്തതിനാലാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനം തനിക്ക് ലഭിക്കാതെ പോയതെന്ന് വിരേന്ദര്‍ സെവാഗ്. പരിശീലകനാവാന്‍ ഒരിക്കല്‍ പോലും ആഗ്രഹിച്ചിരുന്നില്ല. ബോര്‍ഡിന്റെ ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരിയാണ് പരിശീലകസ്ഥാനം ഏറ്റെടുക്കാന്‍ ആദ്യം ആവശ്യപ്പെട്ടത്. അപേക്ഷ നല്‍കുന്നതിന് മുമ്പ് വിരാട് കോഹ്‌ലിയുമായി ചര്‍ച്ച ചെയ്തപ്പോള്‍ അദ്ദേഹവും മുന്നോട്ട് പോകാന്‍ ആവശ്യപ്പെട്ടു. അപേക്ഷ നല്‍കുന്നില്ലെന്ന് രവി ശാസ്ത്രി ഇംഗ്ലണ്ടില്‍ വച്ച് തന്നോട് വ്യക്തമാക്കിയിരുന്നുവെന്നും ശാസ്ര്തി ആദ്യം അപേക്ഷിച്ചിരുന്നുവെങ്കില്‍ താന്‍ മുന്നോട്ട് വരില്ലായിരുന്നുവെന്നും സെവാഗ് പറഞ്ഞു.
Advertisement