ക്രിക്കറ്റ് താരം ശ്രീശാന്തിനെതിരായ ബിസിസിഐ വിലക്ക് തുടരും. വിലക്കുനീക്കിയ സിംഗിള്‍ ബെഞ്ച് വിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. സിംഗിൾ ബെഞ്ച് ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്നും വിലക്കേർപ്പെടുത്തിയ ബിസിസിഐ തീരുമാനത്തിൽ ജൂഡീഷ്യൽ റിവ്യൂ സാധ്യമല്ലെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
സിംഗിൾ ബെഞ്ചിലെ ആശ്വാസം ശ്രീശാന്തിന് ബിസിസിഐ ഡിവിഷൻ ബെഞ്ചിലേക്ക് എത്തിയപ്പോൾ ഇല്ലാതായി. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ വാശിയോടെ ഡിവിഷൻ ബെഞ്ചിൽ വാദിച്ച് ബിസിസിഐ വിധി അനുകൂലമാക്കി. വാതുവയ്പ്പ് കേസിൽ ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയ സാകേത് കോടതി വിധിയും ക്രിക്കറ്റൽ നിന്നുള്ള വിലക്കും രണ്ടായി കാണണമെന്ന ബിസിസിഐ വാദത്തിനാണ് കോടതിയിൽപ്രാമുഖ്യം ലഭിച്ചത്. വാതുവയ്പ്പുമായി ബന്ധപ്പെട്ട ഫോൺകോളുകളിൽ ശ്രീശാന്ത് നലൽകിയവിശദീകരണം തൃപ്തികരമല്ല.ഫോൺസംഭാഷണത്തിലെ ശബ്ദം തന്റേതല്ലെന്ന് വ്യക്തമാക്കാനും ശ്രീശാന്തിന് കഴിഞ്ഞിട്ടില്ല. ബിസിസിഐ സ്വാഭാവിക നീതി നിഷേധിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി. ശ്രീശാന്ത് കുറ്റക്കാരനല്ലെന്ന് സിംഗിള‍് ബെഞ്ച് കണ്ടെത്തിയിട്ടില്ലെന്നും ഡിവിഷൻ ബഞ്ച് നിരീക്ഷിച്ചു.
വിലക്ക് നീക്കിയ സിംഗിൾ ബെഞ്ച് നടപടി നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബിസിസിഐയുടെ അപ്പീൽ. 2013ൽ ഏർപ്പെടുത്തിയ വിലക്കിനെതിരെ 2017ൽ മാത്രമാണ് ശ്രീശാന്ത് കോടതിയെ സമീപിക്കുന്നത്. സമാന വസ്തുതകൾ ഉന്നയിച്ചുള്ള ശ്രീശാന്തിന്റെ അപ്പീൽ നേരത്തെ തള്ളിയതാണെന്നും ബിസിസിഐ വ്യക്തമാക്കി. ബിസിസിഐയുടെ ശിക്ഷണനടപടികിൽ ഭേദഗതി വരുത്താൻ കോടതിക്കാകില്ല. വാതുവയ്പ്പിനെ കുറിച്ചഅ അന്വഏഷിച്ച കമ്മിഷൻ ശ്രീശാന്തിൽ നിന്നും വിശദീകരണം തേടിയശേഷമാണ് അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്തതെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.