മഹേന്ദ്രസിങ് ധോണിയുടെ വിജയത്തിനു പിന്നിൽ മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയാണെന്നു വിരേന്ദ്ര സേവാഗ്. ധോണിയെ മൂന്നാം നമ്പർ സ്ഥാനത്തിറക്കിയത് ഗാംഗുലിയുടെ പരീക്ഷണമായിരുന്നു. അതു വൻവിജയമാകുകയായിരുന്നു. പുതുമുഖങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ ഗാംഗുലി എന്നും താൽപര്യം കാണിച്ചിരുന്നു. സേവാഗിനെ ഓപ്പണറാക്കി തന്റെ സ്ഥിരം സ്ഥാനമായ മൂന്നാം നമ്പർ ധോണിയ്ക്കു നൽകുകയായിരുന്നു. ഗാംഗുലിയ്ക്കു ശേഷം നായകനായ രാഹുൽ ദ്രാവിഡാണ് ധോണിയെ മികച്ച ഫിനിഷറാക്കി മാറ്റിയതെന്നും സേവാഗ് കൂട്ടിച്ചേർത്തു. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സേവാഗ്.
Advertisement