നിർമ്മൽ കൃഷ്ണ ബാങ്ക് തട്ടിപ്പിനിരയായവർക്ക് നിക്ഷേപ തുക തിരികെ നൽകാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ഇടപാടുകാർ കന്യാകുമാരി തിരുവനന്തപുരം ദേശീയപാത ഉപരോധിച്ചു. പാറശാല ജംക് ഷനിലാണ് ദേശീയപാത ഉപരോധിച്ചത്. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും സമരകാർക്ക് പിന്തുണയുമായെത്തി. ഇത്തരം തട്ടിപ്പുകൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് നേതാവ് വി എം സുധീരൻ ആവശ്യപ്പെട്ടു.ദേശീയപാത അരമണിക്കൂറിലേറെ ഉപരോധിച്ചതിനെ തുടർന്ന് സി കെ ഹരീന്ദ്രൻ എം എൽ എ ഉൾപ്പടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Advertisement