തലസ്ഥാന നഗരിയെ ആവേശത്തിലാക്കി പെണ്‍താളം. തബലയില്‍ താളമിട്ട് മാസ്മരിക സംഗീതമൊരുക്കിയത് മലയാളിയായ പി എച്ച് ഡി ഗവേഷകവിദ്യാര്‍ഥിനി രത്നശ്രീ അയ്യര്‍. കേരളവും ഡല്‍ഹിയും സംയുക്തമായി നടത്തിയ സാംസ്കാരിക പൈതൃകോല്‍സവ വേദിയിലായിരുന്നു പരിപാടി താളത്തില്‍ കൊട്ടിക്കയറി പെണ്‍താളം, ഇടമുറിയാതെ സാരംഗിയുടെ മധുരനാദവും.
വിരലുകള്‍ വിളിച്ചു. തബല പാടി. സദസിനെ മുഴുവന്‍ ആന്ദത്തിലാക്കി സംഗീതം നിറഞ്ഞു. തബലയില്‍ താളമിട്ട് ജീവിതം തന്നെ സംഗീതത്തിനായി മാറ്റി വച്ചിരിക്കുകയാണ് വൈക്കം സ്വദേശിനി രത്‌നശ്രീ അയ്യര്‍. രസതന്ത്രത്തിലും തബലയിലും ബിരുദാനന്തരബിരുദം നേടിയതിനുശേഷം തബലയില്‍ ഗവേഷണ വിദ്യാര്‍ഥിനിയാണ് രത്നശ്രീ.
താളങ്ങള്‍ ഒാരോന്നായി മാറിമറിഞ്ഞു. മേളം ഉച്ചസ്ഥായിയിലെത്തിയപ്പോള്‍ സദസും താളത്തിനൊപ്പം കരഘോഷം മുഴക്കി.