സംസ്ഥാന സർക്കാരിന്റെ തിരുവോണം ബംപർ ലോട്ടറി ഒന്നാംസമ്മാനം മലപ്പുറത്ത് വിറ്റ AJ 442876 എന്ന ടിക്കറ്റിന്. 10 കോടി രൂപയാണ് ഒന്നാം സമ്മാനം. സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണിത്. 250 രൂപയായിരുന്നു ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയുടെ സമാശ്വാസ സമ്മാനത്തിന് 442876 എന്ന ടിക്കറ്റ് നമ്പർ അർഹമായി. തിരുവനന്തപുരം ശ്രീചിത്രാ ഹോം ഓഡിറ്റോറിയത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലാണ് ഭാഗ്യശാലിയെ തിരഞ്ഞെടുത്തത്. 65 ലക്ഷം ടിക്കറ്റുകളാണ് വിൽപന നടത്തിയത്.
Advertisement