ദേരാസച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീമിന്റെ ദത്തു പുത്രിയും, കലാപശ്രമത്തിനു അറസ്റ്റിലുമായ ഹണിപ്രീത് ഇൻസാനെ ഇന്നു ഹരിയാനയിലെ കോടതിയിൽ ഹാജരാക്കും. പാഞ്ച്കുള കോടതിയിൽ ഹാജരാക്കുന്ന ഹണിപ്രീതിനെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. മാനഭംഗക്കേസില്‍ ഗുർമീത് സിംഗ് ജയിലിലായപ്പോൾ, ഹണിപ്രീത് കലാപമുണ്ടാക്കാൻ ശ്രമിച്ചു എന്നാണ് കേസ്. 38 ദിവസത്തെ ഒളിവുജീവിതത്തിനു ശേഷം ഇന്നലെ ഉച്ചയ്ക്കാണ് ഹണിപ്രീതിനെ ചണ്ഡീഗഡിനു സമീപം സിറക്്പൂരില്‍ നിന്നും അറസ്റ്റ് ചെയ്തത്. കലാപം നടത്തിയിട്ടില്ലെന്നും ഗുർമീതിനെതിരെ യുള്ള ആരോപണങ്ങൾ കള്ളമാണെന്നുമാണ് ഹണിപ്രീതിന്റെ വാദം.
Advertisement