മാനഭംഗക്കേസില്‍ അറസ്റ്റിലായ ദേര സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹിമിനും ദത്തുപുത്രി ഹണിപ്രീതിനും െഎക്യരാഷ്ട്രസഭയുടെ ക്ഷണം. ലോക ശുചിമുറി ദിനത്തിന്‍റെ ഭാഗമായുള്ള പ്രചാരണ പരിപാടികളില്‍ പങ്കാളികളാകാനാണ് ഇരുവര്‍ക്കും ക്ഷണം ലഭിച്ചത്. െഎക്യരാഷ്ട്രസഭയുടെ യുഎന്‍ വാട്ടര്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. അതിനിടെ, ഗുര്‍മീതിനെതിരായ ശിക്ഷ ജീവപര്യന്തമാക്കണെന്ന് ആവശ്യപ്പെട്ട് ഇരകളായ രണ്ട് യുവതികളും പഞ്ചാബ് ഹരിയാന ഹൈക്കോടതിയെ സമീപിച്ചു. ഇരുകേസുകളിലും പത്തുവര്‍ഷം വീതമാണ് സിബിെഎ പ്രത്യേക കോടതി ഗുര്‍മീതിനെ തടവിന് ശിക്ഷിച്ചിരുന്നത്. അതേസമയം, മുപ്പത്തിയെട്ട് ദിവസത്തെ ഒളിവിനുശേഷം ഇന്നലെ പിടിയിലായ ഹണിപ്രീതിനെ ഇന്ന് പുലര്‍ച്ചെ മൂന്നുവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. ഹണിപ്രീതിന്‍റെ അറസ്റ്റില്‍ പഞ്ചാബിലെയും ഹരിയാനയിലെയും പൊലീസിനിടയില്‍ അവകാശതര്‍ക്കം രൂക്ഷമായി.
Advertisement