സിക്കിം അതിര്‍ത്തിയിലെ ദോക് ലാമില്‍ പ്രകോപനവുമായി ചൈന വീണ്ടും രംഗത്ത്. സൈനികവിന്യാസം ശക്തിപ്പെടുത്തി റോഡ് നിര്‍മാണത്തിന് ചൈന ഒരുങ്ങുന്നതായി കരസേന, വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചു. ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ മുഖാമുഖമെത്തിയ പ്രദേശത്തുനിന്നും പത്തുകിലോമീറ്റര്‍ അകലെയാണ് റോഡ് നിര്‍മാണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചൈന സന്ദര്‍ശനത്തിന് മുന്നോടിയായി കഴിഞ്ഞ ഓഗസ്റ്റ് ഇരുപത്തെട്ടിനാണ്, ഈ പ്രദേശത്തു നിലനിന്ന 73 ദിവസത്തെ സംഘര്‍ഷാവസ്ഥ അവസാനിച്ചത്. സംഭവങ്ങളെ ഗൗരവമായാണ് കാണുന്നതെന്നും വിദേശകാര്യമന്ത്രാലയത്തെ കാര്യങ്ങള്‍ ബോധിപ്പിച്ചതായും കരസേന വ്യക്തമാക്കി.
Advertisement