വോഡഫോണ്‍ ഇന്ത്യയുടെയും ഐഡിയ സെല്ലുലറിന്റേയും ലയനം അടുത്തവര്‍ഷത്തോടെ പൂർത്തിയാകും. ലയനത്തിന് ഐഡിയ ഓഹരി ഉടമകൾ അംഗീകാരം നൽകി. ഗാന്ധിനഗറിൽ ചേർന്ന ഓഹരിപങ്കാളികളുടെ യോഗത്തിലാണ് തീരുമാനം. ദേശിയ കമ്പനിയായ ട്രൈബ്യൂണലിന്റെ അനുമതിയും ടെലികോം വകുപ്പിന്റെ അംഗീകാരവും നേടുന്നതോടെ ലയനം പ്രഖ്യാപിക്കാനാണ് ഇരുകമ്പനികളുടെയും തീരുമാനം.
ലയനത്തിനുശേഷം കമ്പനിയിൽ വോഡഫോണിന് 45.1 ശതമാനം ഓഹരിയും ഐഡിയയുടെ മാതൃകമ്പനിയായ ആദിത്യ ബിർള ഗ്രൂപ്പിന് 26 ശതമാനം ഓഹരിയുമാണ് ലഭിക്കുക. ബാക്കി 28.9 ശതമാനം മറ്റ് ഓഹരിഉടമകൾക്ക് മാറ്റിവയ്ക്കും. രാജ്യത്തെ ടെലികോം രംഗത്തെ രണ്ടും മൂന്നും സ്ഥാനക്കാരാണ് വോഡഫോണും ഐഡിയയും. ടെലികോം വിപണിയില്‍ റിലയന്‍സ് ജിയോ ഉയര്‍ത്തിയ വെല്ലുവിളി നേരിടാനാണ് പുതിയ ലയനപ്രഖ്യാപനം.