തിരക്കു കുറയ്ക്കാനായി മൂന്നു ട്രെയിനുകളിൽ കൂടി പകൽസമയം സ്ലീപ്പർ കോച്ചുകൾ ഡീ റീസർവഡ് കോച്ചുകളാക്കും.ചെന്നൈ-ആലപ്പി എക്സ്പ്രസിൽ തൃശൂരിനു ആലപ്പുഴയ്ക്കുമിടയിൽ 2018 ജനുവരി നാലു മുതൽ എസ് 12 കോച്ച് ഡീസർവഡ് കോച്ചാകും.സ്ലീപ്പർ ടിക്കറ്റിനു നൽകേണ്ട 200 കിലോമീറ്റർ ദൂരത്തിലുള്ള ഒറ്റ സ്ലാബ് ടിക്കറ്റിനു പകരം യാത്ര ചെയ്യുന്ന ദൂരത്തിന് അനുസരിച്ചുള്ള സ്ലീപ്പർ നിരക്ക് നൽകിയാൽ മതിയാകും.
തിരുവനന്തപുരം - ചെന്നൈ അനന്തപുരി എക്സ്പ്രസിൽ തിരുവനന്തപുരം മുതൽ നാഗർകോവിൽ വരെയും തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസിൽ തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയും എസ് 12 കോച്ച് ഡീറിസർവഡ് കോച്ചായിരിക്കും.ഈ ട്രെയിനുകളിൽ ഡിസംബർ 30ന് സൗകര്യം നിലവിൽ വരും.