നോട്ട് നിരോധനത്തെ പിന്തുണച്ചതിന് നടന് കമല്‍ഹാസന്റെ ക്ഷമാപണം. അന്നത്തെ പ്രതികരണം തിരക്കുപിടിച്ചുള്ളതായിരുന്നു. ജനങ്ങളുടെ ബുദ്ധിമുട്ട് പിന്നീടാണ് മനസിലാക്കാന്‍ സാധിച്ചത്. തമിഴ് മാസികയായ വികടനില്‍ കമല്‍ എഴുതിവരുന്ന പംക്തിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നോട്ട് നിരോധനത്തിന്റെ പ്രശ്നങ്ങളെക്കുറിച്ച് പലരും സംസാരിച്ചെന്നും നടപ്പിലാക്കിയ രീതി തെറ്റായിപ്പോയെന്നും ലേഖനത്തില്‍ പറയുന്നു. കഴിഞ്ഞ നവംബറില്‍ അഞ്ഞൂറ്, ആയിരം രൂപയുടെ നോട്ടുകള്‍ നിരോധിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് കമല്‍ ട്വീറ്റ് ചെയ്തിരുന്നു.
Advertisement