കൊല്ലത്ത് സ്കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് വീണുമരിച്ച വിദ്യാര്‍ഥിനി ഗൗരിക്ക് ചികില്‍സ നിഷേധിച്ചിട്ടില്ലെന്ന് ഡോ. ജയകുമാരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. കുട്ടിക്ക് പരുക്ക് ഗുരുതരമായിരുന്നു. സ്കാനിങ് ഉള്‍പ്പെടെയുള്ള ടെസ്റ്റുകള്‍ നടത്തി. ബി.പി. കുറവായതിനാല്‍ ആശുപത്രി മാറ്റരുതെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ നിര്‍ബന്ധപൂര്‍വം ആശുപത്രി മാറ്റുന്നതിനായി നടത്തിയ യാത്ര നില വഷളാക്കിയെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. കുട്ടിയെ ചികില്സിച്ചതിന്റെ രേഖകളും മനോരമ ന്യൂസിന് ലഭിച്ചു.
Advertisement