പത്താംക്ലാസ് വിദ്യാര്‍ഥിനി ഗൗരി നേഘയുടെ മരണത്തെ തുടര്‍ന്ന് അടച്ച കൊല്ലം ട്രിനിറ്റി സ്കൂള്‍ തുറക്കുന്നത് നാളത്തേക്ക് മാറ്റി. നേരത്തെ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ ഇന്നു തുറക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും സംഘര്‍ഷസാധ്യത കണക്കിലെടുത്ത് നാളത്തേക്ക് മാറ്റാന്‍ ജില്ലാ ഭരണകൂടം തീരുമാനിക്കുകയായിരുന്നു. യു.പി, എല്‍.പി വിഭാഗങ്ങളും നാളെ തുറക്കും. ഇന്നലെ ചേര്‍ന്ന പി.ടി.എയുടെ ജനറല്‍ ബോര്‍ഡി യോഗത്തിലാണ് സ്കൂള്‍ തുറക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ജില്ലാ കലക്ടറുടെ ഉത്തരവോടെയാണ് സ്കൂള്‍ തുറക്കുന്നത്. എന്നാല്‍ കുറ്റക്കാരായ അധ്യാപകരെ അറസ്റ്റ് ചെയ്യാതെ സ്കൂള്‍ തുറക്കരുതെന്ന നിലപാടിലാണ് ഗൗരി നേഘയുടെ കുടുംബം.
Advertisement