തൃശൂർ പാലിയേക്കര ടോൾ പ്ലാസയ്ക്കു സമീപമുള്ള സമാന്തരപാത ഭാഗികമായി അടച്ചു. ഇനി മുതൽ ഇരുചക്ര, മുചക്ര വാഹനങ്ങൾക്കു മാത്രമേ സമാന്തരപാതയിലൂടെ ടോൾ കൊടുക്കാതെ പോകാൻ കഴിയൂ. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് സമാന്തരപാത ഇന്നലെ അർധരാത്രി ഭാഗികമായി അടച്ചത്. ഒന്നര മീറ്ററാണ് ഇപ്പോഴത്തെ വീതി. കഴിഞ്ഞ ഓണത്തിന് ഇതു മൂന്നു മീറ്ററാക്കി വർധിപ്പിച്ചിരുന്നു. മിനി ലോറി വരെ ഇതു വഴി ടോൾ നൽകാതെ പോകുമായിരുന്നു. ഇക്കാര്യം ചൂണ്ടി കാട്ടി ടോൾ കമ്പനി ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് അനുകൂല ഉത്തരവുണ്ടായത്.
Advertisement