തൃശൂര്‍ മുല്ലക്കര ദേശീയപാതയില്‍ അടിപ്പാത നിര്‍മാണം ഉപേക്ഷിച്ചു. ദേശീയപാത അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിനിറങ്ങി.
മണ്ണുത്തി.വടക്കുഞ്ചേരി ദേശീയപാതയിലെ മുല്ലക്കര മുളയംറോഡ് ജംക്ഷനിലാണ് അടിപ്പാത നിര്‍മിക്കാന്‍ പദ്ധതിയിട്ടിരുന്നത്. ഇതിനായി നിര്‍മാണം തുടങ്ങിയിരുന്നു. അതേസമയം, അടിപ്പാത വേണ്ടെന്ന നിലപാടുമായി ഒരു വിഭാഗം നാട്ടുകാര്‍ രംഗത്തെത്തി. അടിപ്പാതയെ അനുകൂലിച്ചും പ്രതികൂലിച്ചും നാട്ടുകാര്‍ േചരിതിരിഞ്ഞതോടെ ദേശീയപാത അധികൃതര്‍ കടുത്ത തീരുമാനമെടുക്കുകയായിരുന്നു. ജില്ലാ കലക്ടറുടെ ഉത്തരവു പ്രകാരം അടിപ്പാത നിര്‍മാണം ഉപേക്ഷിച്ച് അവിടെ റോഡു നിര്‍മാണം തുടങ്ങി. ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് തിരിതെളിയിച്ച് സമരം നടത്തിയത്. അടിപ്പാത നിര്‍മാണം പുനരാരംഭിച്ചില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് ഒരു വിഭാഗം നാട്ടുകാരുടെ തീരുമാനം.