മഹാത്മാഗാന്ധിയുടെ വേഷം ധരിച്ച് തൊണ്ണൂറു കുട്ടികള്‍ തൃശൂര്‍ നഗരംവലംവച്ചു. വിവേകോദയം സ്കൂള്‍ ഗാന്ധിജി സന്ദര്‍ശിച്ച് തൊണ്ണൂറു വര്‍ഷം തികയുന്നതിന്റെ സ്മരണ പുതുക്കാനായിരുന്നു ഈ വേറിട്ട ഘോഷയാത്ര.
തൃശൂര്‍ വിവേകോദയം സ്കൂളിലെ തൊണ്ണൂറു കുട്ടികളാണ് മഹാത്മാഗാന്ധിയുടെ വേഷമായി നിരത്തിലിറങ്ങിയത്. തൊണ്ണൂറു വര്‍ഷം മുമ്പ് മഹാത്മാ ഗാന്ധി വിവേകോദയം സ്കൂള്‍ സന്ദര്‍ശിച്ചിരുന്നു. അന്ന്, ഗാന്ധിജി ഒപ്പിട്ട രജിസ്റ്റര്‍ സ്കൂളിലെ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. തൊണ്ണൂറാം വാര്‍ഷികം എങ്ങനെ മനോഹരമാക്കുമെന്ന് ചിന്തിച്ചപ്പോഴാണ് ഗാന്ധി ഘോഷയാത്രയെന്ന ആശയം വന്നത്. നിയമസഭാ മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണനാണ് സ്കൂളിന്റെ രക്ഷാധികാരി.
കയ്യില്‍ ഊന്നുവടിയും ഗാന്ധിവേഷവും ഒരേപോലെ ഒരുക്കിയിരുന്നു. തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നിന്നാരംഭിച്ച ഘോഷയാത്ര സ്കൂളില്‍ സമാപിച്ചു. ഘോഷയാത്രയുടെ ഓര്‍മയ്ക്കായി വൃക്കതൈ നട്ടാണ് കുരുന്നു ഗാന്ധികള്‍ മടങ്ങിയത്.