മന്ത്രി എ.സി.മൊയ്തീന്റെ വീട്ടില്‍ കവര്‍ച്ചയ്ക്ക് ശ്രമിച്ച കള്ളന്‍ പിടിയില്‍. തൃശൂര്‍ തെക്കുംക്കരയിലെ വീട്ടില്‍ കവര്‍ച്ചാശ്രമത്തിനിടെ ആളുകള്‍ നേരിട്ട് കണ്ടതാണ് കള്ളന്‍ കുടുങ്ങാന്‍ കാരണം. ഒട്ടേറെ കവര്‍ച്ചാ കേസുകളില്‍ പ്രതിയാണ് പിടിയിലായ സുരേഷ് ബാബു.
മന്ത്രി എ.സി.മൊയ്തീന്‍ വടക്കാഞ്ചേരി പനങ്ങാട്ടെ വീട്ടില്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പായിരുന്നു കവര്‍ച്ചാ ശ്രമം. അഭിഭാഷകനായ ബി.എ.ആളൂരിന്റെ സഹോദരിയുടെ വീട്ടിലും കവര്‍ച്ചാശ്രമം നടന്നിരുന്നു. അന്ന്, ഭിത്തിയില്‍ പൊലീസിനെ വെല്ലുവിളിച്ച് ചില വാചകങ്ങള്‍ എഴുതി. ധൈര്യമുണ്ടെങ്കില്‍ പിടിക്കൂ, സി.ഐ. വിചാരിച്ചാലും പിടിക്കാന്‍ കഴിയില്ല തുടങ്ങിയ വാചകങ്ങളായിരുന്നു ഭിത്തിയില്‍. മൂന്നു വീടുകളില്‍ നിന്നായി ഒരു ലക്ഷം രൂപയും അഞ്ചു പവന്റെ ആഭരണങ്ങളും കവര്‍ന്നു.
വടക്കാഞ്ചേരി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലായിരുന്നു കള്ളന്‍ കയറിയത്. അവസാനം, തെക്കുംക്കരയിലെ വീട്ടില്‍ കവര്‍ച്ചയ്ക്കു ശ്രമിക്കുമ്പോള്‍ കുടുംബാംഗങ്ങള്‍ കണ്ടു. മാത്രവുമല്ല ബൈക്ക് തൊട്ടടുത്ത വീടിനു മുമ്പില്‍ വച്ചിരുന്നു. ബൈക്കിന്റെ നമ്പര്‍ നോക്കി ഉടമയെ തിരഞ്ഞെത്തിയ പൊലീസ് കണ്ടത് ചെളിയില്‍ മുങ്ങിയ കള്ളനെയാണ്. തൃശൂര്‍ തെക്കുംക്കര സ്വദേശി പുളിയത്ത് സുരേഷ് ബാബുവാണ് ആ കള്ളന്‍.
അലുമിനിയം ഫാബ്രിക്കേഷന്‍ ജോലിക്കാരനാണ്. കളരി അഭ്യാസിയും. ആദ്യമായാണ് മോഷണക്കേസില്‍ പിടിക്കപ്പെടുന്നത്.