കേരളത്തെ വീണ്ടും പുകഴ്ത്തി രാഷ്ട്രപതി റാം നാഥ് കോവിന്ദ്. കേരളം ഇന്ത്യയുടെ ഡിജിറ്റൽ പവർ ഹൗസാണെന്നും ആരോഗ്യം, വിദ്യാഭ്യാസം, സാക്ഷരത എന്നിവയിൽ കേരളം രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്നും രാഷ്ട്രപതി പറഞ്ഞു. തിരുവനന്തപുരം പളളിപ്പുറത്ത് ടെക്നോസിറ്റി പദ്ധതിയിലെ ആദ്യ സര്‍ക്കാര്‍ കെട്ടിടത്തിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
രാജ്യത്തിന്റ സാമ്പത്തിക പുരോഗതി ഡിജിറ്റല്‍ ഇന്ത്യയിലാണെന്നും അതിന്റെ ശക്തികേന്ദ്രം കേരളമാണെന്ന് രാഷ്ട്രപതി പറഞ്ഞു. കേരളം ആത്മീയ ഇടമാണെന്നും ഇവിടുത്തെ ആരോഗ്യ, സേവന, വൈജ്ഞാനിക മേഖലകള്‍ പേരുകേട്ടതാണെന്നും രാഷ്ട്രപതി വ്യക്തമാക്കി . കേരളത്തിനുപുറത്തും രാജ്യത്തിനുപുറത്തും മലയാളികളുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണെന്നും രാഷ്ട്രപതി പറഞ്ഞു.
ടെക്നോസിറ്റിയുടെ ആദ്യഘട്ടം 2019ല്‍ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ടെക്നോസിറ്റിയുടെ 100 ഏക്കറില്‍ വരുന്ന നോളജ് സിറ്റി ഗവേഷണങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം, മന്ത്രി കടകം പളളി സുരേന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മൂന്നുമണിയോടെ തിരുവനന്തപുരത്ത് എത്തിയ രാഷ്ട്രപതിയ ഗവര്‍ണര്‍, മുഖ്യമന്ത്രി തുടങ്ങിയവര്‍ ചേര്‍ന്ന് വിമാനത്താവളത്തില്‍ സ്വീകരിച്ചു.