രണ്ടു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി റാംനാഥ് കോവിന്ദ് കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്തവളത്തിലെത്തിയ അദ്ദേഹത്തെ ഗവർണറും മുഖ്യമന്ത്രിയും ചേർന്ന് സ്വീകരിച്ചു.
തുടർന്ന് പള്ളിപ്പുറം ടെക്നോസിറ്റിയിലെ ആദ്യ കെട്ടിടത്തിന് രാഷ്ട്രപതി തറക്കല്ലിടും. വൈകിട്ട് ആറിന് ടാഗോർ തിയേറ്ററിൽ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ പൗര സ്വീകരണം നല്കും. രാത്രി കൊച്ചിയിലേയ്ക്ക് തിരിക്കുന്ന അദ്ദേഹം നാളെ ഹൈക്കോടതി വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനവും ഉദ്ഘാടനം ചെയ്യും