കേരളത്തിന്റെ നേട്ടങ്ങൾ എണ്ണി പറഞ്ഞു കൊണ്ടുള്ള രാഷ്ട്രപതിയുടെ പ്രസംഗം യോഗി ആദിത്യനാഥിനും അമിത് ഷാ ക്കുമുള്ള മറുപടിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കോടിയേരിയുടെ യാത്രയുമായി ബന്ധപെട്ടു ഉയർന്ന വിവാദങ്ങൾ അടഞ്ഞ അദ്ധ്യായമാണെന്നും തെറ്റ് പറ്റിയാൽ തിരുത്തുകയാണ് കമ്മ്യൂണിസ്റ്റ് രീതിയെന്നും കാനം കോട്ടയത്ത് പറഞ്ഞു.
അതേസമയം രാഷ്ട്രപതിയുടെ പ്രസംഗത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് കാനം രാജേന്ദ്രന് ശ്രമിക്കുന്നതെന്ന് കുമ്മനം രാജശേഖരന്. കേരളത്തിന്റെ വിഭവലഭ്യതയെക്കുറിച്ചാണ് രാഷ്ട്രപതി പറഞ്ഞത്. എന്നാല്‍ ഇത് കൃത്യമായി ഉപയോഗപ്പെടുത്താന്‍ സര്‍ക്കാരിനു കഴിഞ്ഞില്ലെന്നും അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞു.