മലപ്പുറത്ത് മൂന്നിടങ്ങളിൽ നിന്നായി 48 ലക്ഷം രൂപയുടെ കുഴൽപണവുമായി മൂന്ന് പേർ പിടിയിൽ. പെരിന്തൽമണ്ണയിൽ 18 ലക്ഷം ,താനൂരിൽ 16 ലക്ഷം , വളാഞ്ചേരിയിൽ 14 ലക്ഷം രൂപയും ഒരു ലക്ഷത്തി അൻപതിനായിരം രൂപ മൂല്യം വരുന്ന മലേഷ്യൻ കറൻസിയുമാണ് പിടികൂടിയത്.സംഭവവുമായി ബന്ധപ്പെട്ട് പാഴൂർ സ്വദേശി ഉണ്ണി മൊയ്തീൻ, തിരൂരങ്ങാടി സ്വദേശി ഇർഷാദ്, മൂന്നിയൂർ സ്വദേശി മുഹമ്മദ് ബഷീർ എന്നിവരാണ് പിടിയിലായത്.
Advertisement