മൂന്നാറിലെ ഓട്ടോഡ്രൈവര്‍മാരെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്കിയ ആള് പിടിയില്‍. വ്യാജമദ്യ വില്പ്പനക്കാരന് എല്ലപ്പെട്ടി സ്വദേശി ചെല്ലദുരൈയാണ് അറസ്റ്റിലായത്. മദ്യവില്‍പ്പനയെക്കുറിച്ച് പൊലീസിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിലുള്ള പ്രതികാരത്താലാണ് കൊലയെന്ന് പ്രതി പൊലീസോടു പറഞ്ഞു.
തമിഴ്നാട്ടിലേക്ക് ഓട്ടം വിളിച്ച് മൂന്നാർ സ്വദേശികളായ രണ്ട് ഓട്ടോറിക്ഷാ ഡ്രൈവർമാരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും ക്വട്ടേഷൻ സംഘാംഗവുമായ തിരുനൽവേലി പുതുക്കുളം സ്വദേശി മണി ചെന്നൈ സെയ്താപേട്ട് മുൻസിഫ് കോടതിയിൽ കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു.
മൂന്നാർ എല്ലപ്പെട്ടി സ്വദേശികളായ ജോൺ പീറ്റർ (17), ശരവണൻ (19) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയാണു മണി. ഈമാസം 15ന് പുലർച്ചെ തമിഴ്നാട്ടിലെ മണപ്പെട്ടി ഭാഗത്തു ബോഡിമെട്ട് ചെക്പോസ്റ്റിനു സമീപത്തായിരുന്നു സംഭവം.