തിരൂർ ബിപിൻ വധക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ.കൃത്യം നടത്തിയ സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായത്. തെളിവെടുപ്പ് നടക്കുന്നതിനാൽ അറസ്റ്റിലായ പ്രതിയുടെ വിശദാംശങ്ങൾ പൊലിസ് പുറത്തുവിട്ടിട്ടില്ല.
തിരൂർ പുളിഞ്ചോട്ടിൽ വച്ച് ബിപിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ നേരിട്ടു പങ്കെടുത്ത ആളാണ് അറസ്റ്റിലായത്.തമിഴ്നാട്ടിലെ ഗൂഡല്ലൂരിലെ ഒരു ഫാമിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി. അവിടെ വച്ചാണ് പ്രത്യേക അന്വേഷണസംഘം പ്രതിയെ പിടികൂടിയത്. ആറംഗ സംഘം 3 ബൈക്കുകളിലായെത്തിയാണ് ബിപിനെ വെട്ടിയത്.ഒന്നാം പ്രതി സാബിനൂൾ ബി പിനെ വെട്ടിയതിനു പിന്നാലെ രണ്ടാമത് വെട്ടിയത് ഈ പ്രതിയാണ്.
പ്രതിയെ കൃത്യം നടന്ന പുളിഞ്ചോട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കനത്ത പൊലിസ് സുരക്ഷയിലാണ് തെളിവെടുപ്പ്.കൃത്യം നടത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രതി പൊലിസിന് വിവരിച്ചു നൽകി. ബിപിൻ വധത്തിൽ നേരിട്ടു പങ്കെടുത്ത ആറു പേരിൽ 3 പേരാണ് ഇതുവരെ പിടിയിലായത്. മറ്റുള്ളവർക്കായുള്ള അന്വേഷണം പൊലിസ് ഊർജിതമാക്കിയിട്ടുണ്ട്. കൊടിഞ്ഞി ഫൈസൽ വധക്കേസിലെ പ്രതികാരമായാണ് RSS പ്രവർത്തകനും ഫൈസൽ വധക്കേസിലെ രണ്ടാം പ്രതിയുമായ ബിപിനെ വധിച്ചത്.