കണ്ണൂര്‍ സര്‍വകലാശാല വിസിയെ വീണ്ടും നിയമിക്കാന്‍ ഗവര്‍ണര്‍ക്ക് കത്തയച്ചതില്‍ അപാകമില്ലെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു. നിയമോപദേശം തേടിയ ശേഷമാണ് കത്തുനല്‍കിയത്. ഗവര്‍ണര്‍ പ്രകോപിതനായതിന്റെ കാരണം അദ്ദേഹത്തോടുതന്നെ ചോദിക്കണം. ഫയലില്‍ ഒപ്പിടുമ്പോള്‍ അദ്ദേഹത്തിന് ആലോചിക്കാമായിരുന്നു. നിര്‍ബന്ധമല്ല, അഭിപ്രായമാണ് ഗവര്‍ണര്‍ക്കുമുന്നില്‍ വച്ചതെന്നും മന്ത്രി മനോരമന്യൂസ് നേരേ ചൊവ്വേയില്‍ പറഞ്ഞു. വിഡിയോ കാണാം.
ഗവര്‍ണറുടെ പരസ്യപ്രതികരണങ്ങളില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് മന്ത്രി ആര്‍.ബിന്ദു. ഉന്നതവിദ്യാഭാസരംഗത്തിന്‍റെ മുന്നേറ്റത്തിന് ഗവര്‍ണറും സര്‍ക്കാരും ഒരുമിച്ച് നില്‍ക്കുകയാണ് വേണ്ടത്. ഗവര്‍ണറോട് സര്‍ക്കാരിന് ശത്രുതാമനോഭാവം ഇല്ലെന്നും മന്ത്രി പറഞ്ഞു. നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയടക്കമുള്ള നേതാക്കള്‍ ഗവര്‍ണറുടെ നിലപാടിന് പിന്നില്‍ രാഷ്ട്രീയമാണെന്ന് ആരോപിച്ചിരുന്നു.